സി പി ഐ മഴുവന്നൂർ ലോക്കൽ ജനറൽ ബോഡി

Keralaസി പി ഐ മഴുവന്നൂർ ലോക്കൽ ജനറൽ ബോഡി
സി പി ഐ മഴുവന്നൂർ ലോക്കൽ ജനറൽ ബോഡിയോഗത്തിൽ സംസ്ഥാന കൺട്രോൾ കമ്മിറ്റി സെക്രട്ടറി വി എസ് പ്രിൻസ് പഠനക്ലാസ്സ് നയിക്കുന്നു

മഴുവന്നൂർ: സി പി ഐ മഴുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോഡി നെല്ലാട് വീട്ടൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ സി പി ഐ സംസ്ഥാന കൺട്രോൾ കമ്മിറ്റി സെക്രട്ടറി വി. എസ്. പ്രിൻസ് പഠനക്ലാസ്സ് നയിച്ചു. സി പി ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം മോളി വറുഗീസ് ഉദ്ഘാടനം ചെയ്തു, ലോക്കൽ കമ്മിറ്റി അംഗം വറുഗീസ് ഐസക് അദ്ധ്യക്ഷത വഹിച്ചു.

പുതിയ ലോക രാഷ്ട്രീയ സാഹചര്യങ്ങളെ മനസിലാക്കിയും അടിസ്ഥാന സംഘടനാ ശക്തി വർദ്ധിപ്പിക്കലിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകിയും വേദിയൊരുക്കിയ പഠന ക്ലാസിൽ.

പ്രമുഖ നേതാക്കളായ ഇ. കെ. ശിവൻ, എം. പി. ജോസഫ്, പി. കെ. മധു, പി. പി. തമ്പി, ലോക്കൽ സെക്രട്ടറി ബേസിൽ ജോൺ എന്നിവർ പ്രസംഗിച്ചു.

Check out our other content

Check out other tags:

Most Popular Articles