കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണവും രണ്ടു ചക്രവാത ചുഴി സജീവമാവുന്നതിനാൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 7 ജില്ലകളിൽ (എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനോടൊപ്പം നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അലർട്ട് നിലനിൽക്കും.
നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങൾ കേരളത്തിൽ മഴയുടെ തീവ്രത കൂടുമെന്ന് സൂചിപ്പിക്കുന്നതോടൊപ്പം, പരക്കെ ജാഗ്രതയും മുൻകരുതലും നിർദ്ദേശിച്ചിട്ടുണ്ട്.