മൂവാറ്റുപുഴ: വാട്ടര്‍ അതോറിറ്റി സുപ്രണ്ടിംഗ് എഞ്ചിനീയറെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും ഉപരോധിച്ച് നഗരസഭ കൗണ്‍സിലര്‍മാര്‍. അറ്റകുറ്റപണികള്‍ക്കായി എംസി റോഡിലെ 130 കവലയില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ കുത്തിപൊളിച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് അപകടവസ്ഥയിലായതിനെ തുടര്‍ന്നാണ് നഗരസഭ കൗണ്‍സിലര്‍മാരായ സിനി ബിജു, ജോസ് കുര്യാക്കോസ്, ജിനു മടേക്കല്‍ എന്നിവര്‍ വാട്ടര്‍ അതോറിറ്റി വാട്ടര്‍ അതോറിറ്റി സുപ്രണ്ടിംഗ് എഞ്ചിനീയറെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും ഉപരോധിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ പണിപൂര്‍ത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലര്‍മാര്‍ ഉപരോധം അവസാനിപ്പിച്ചത്. ഉറപ്പു പാലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച വീണ്ടും എംഎല്‍എയുടെ നേതൃത്വത്തില്‍ കൂടുതല്‍ ജനപിന്തുണയോടെ സമരം ശക്തമാക്കുമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.