മൂവാറ്റുപുഴ: ലൈറ്റ് ആന്റ് സൗണ്ട് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ വൈസ്മെന്റ് ടവേഴ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ എംഎല്‍എസ്എ പ്രസിഡന്റ് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും, കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും, പങ്കെടുത്ത അംഗക്കള്‍ക്ക് നെല്ലാട് സവിത ഇലട്രിക്കല്‍സ്, മടക്കത്താനം ഇലമെന്റ് സ്റ്റോര്‍ എന്നിവര്‍ നല്‍കിയ സമ്മാനങ്ങളും വിതരണം ചെയ്തു. സെക്രട്ടറി നിഷദ് എം.എസ്, ട്രഷറര്‍ ബൈജു കുമാര്‍ ടി, കമ്മറ്റി അംഗങ്ങളായ സജീവന്‍ നെല്ലാട്, അന്‍സാര്‍ ബ്രദേഴ്സ്, ഷെമീര്‍, പ്രദീപ് പ്രതിഭ, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓണ സദ്യയും ഉണ്ടായിരുന്നു.