ഹേമ കമ്മിറ്റിയുടെ മുന്നിൽ ലൈംഗിക ചൂഷണവും ഉപദ്രവവും വെളിപ്പെടുത്തിയ ഇരുപതിലധികം ആളുകളുടെ മൊഴി ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തി. ഇവരിൽ ഭൂരിഭാഗം പേരെയും അടുത്ത പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടും.
നിലവിൽ നിയമനടപടി തുടരാൻ താൽപര്യം പ്രകടിപ്പിച്ചവരുടെ മൊഴികളിൽ അടുത്ത മൂന്നാം തീയതിക്കുള്ളിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സംഘം അറിയിച്ചു. 3896 പേജുകളുള്ള ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വിശദമായ മൊഴികളും അനുബന്ധ തെളിവുകളും അടങ്ങിയതാണ്.
ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. മൊഴി നൽകിയവരുടെ താൽപര്യം അനുസരിച്ചായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക.