കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട: സോപ്പുപെട്ടികളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്തിയ മൂന്ന് പേർ പിടിയിൽ

Keralaകാലടിയിൽ വൻ മയക്കുമരുന്ന് വേട്ട: സോപ്പുപെട്ടികളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്തിയ മൂന്ന് പേർ പിടിയിൽ

കൊച്ചി: കാലടിയിൽ 20 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി മൂന്ന് അസം സ്വദേശികൾ പിടിയിലായി. അസമിലെ നൗഗാവിൽ നിന്നുള്ള ഗുൽദാർ ഹുസൈൻ (32), അബു ഹനീഫ് (28), മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഹെറോയിൻ ഒളിപ്പിച്ച ഒമ്ബതു സോപ്പുപെട്ടികളിൽ ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി ബസ് സ്റ്റാന്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്.

ഇവരിൽ നിന്നാണ് 150 ഡപ്പികളായി 10 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. 2,500 മുതൽ 3,000 രൂപ വരെയുള്ള നിരക്കിൽ ഡപ്പികൾ വിറ്റിരുന്ന ഇവർ എറണാകുളം ജില്ലയിലേക്ക് ഹെറോയിൻ എത്തിക്കുന്ന പ്രധാന സംഘമായിരുന്നു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, ഡിവൈ.എസ്.പി. എം.എ. അബ്ൽ റഹിം, എസ്.ഐമാരായ ജയിംസ് മാത്യു, വി.എസ്. ഷിജു എന്നിവരാണ് അറസ്റ്റ് നടത്തിയത്.

Check out our other content

Check out other tags:

Most Popular Articles