32.2 C
Kerala
Tuesday, April 29, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലും ആട്ടായം പീപ്പിൾസ് ലൈബ്രറിയും സംയുക്തമായി ഗ്രന്ഥശാല ദിനവും ഓണാഘോഷവും സംഘടിപ്പിച്ചു

Keralaമൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലും ആട്ടായം പീപ്പിൾസ് ലൈബ്രറിയും സംയുക്തമായി ഗ്രന്ഥശാല ദിനവും ഓണാഘോഷവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ആട്ടായം പീപ്പിൾസ് ലൈബ്രറി & റിക്രിയേഷൻ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ഗ്രന്ഥശാല ദിനാചരണവും ഓണാഘോഷവും കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സമദ് മുടവന സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽസെക്രട്ടറി സി.കെ. ഉണ്ണി ഗ്രന്ഥശാലദിന സന്ദേശം നൽകി. ഗാന്ധിയൻ മുഹമ്മദ് വാരിക്കാട് ഓണ സന്ദേശം നൽകി. ലൈബ്രറി ഭരണസമിതി അംഗങ്ങളായ സി.എം.ഷുക്കൂർ , എം.വി. സുഭഷ്, എ.എൻ.മണി, റസിയ അലിയാർ, ബിന്ദു സതീശ്,റംല അഷറഫ്, സിന്ധു ബാബു, ലൈബ്രറേറിയൻ സാലി പീറ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ലൈബ്രറി കൗൺസിൽ വയനാട് രുരന്ത ബാധിതർക്ക് അക്ഷര ഭവനം നിർമ്മിച്ചു നൽകുന്നതിനായി പീപ്പിൾസ് ലൈബ്രറി സമാഹരിച്ച് നൽകുന്ന 15,000 രൂപയുടെ ചെക്ക് ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണിക്ക് കൈമാറി.

Check out our other content

Check out other tags:

Most Popular Articles