കോതമംഗലം: ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ, റിലയന്റ് ക്രെഡിറ്റ് ഇന്ത്യാ ലിമിറ്റഡ്യുടെ സഹകരണത്തോടെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്തു. ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു വിതരണം ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ, കോതമംഗലം സി.ഐ. പി.ടി. ബിജോയ് മുഖ്യപ്രഭാഷണം നടത്തി. റിലയന്റ് ക്രെഡിറ്റ് ഇന്ത്യാ ലിമിറ്റഡ് എം.ഡി. ജോസ് കുട്ടി സേവ്യർ ആമുഖ പ്രഭാഷണവും, മർത്തോമാ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
കോതമംഗലം ട്രാഫിക് സ്‌റ്റേഷൻ എസ്.എച്ച്.ഒ. സി.പി. ബഷീർ, റിലയന്റ് ക്രെഡിറ്റ് ഇന്ത്യാ ലിമിറ്റഡ് വൈ.ചെയർമാൻ ജെയിംസ് ജോസഫ്, ഏരിയ മാനേജർ ഷാജൻ പീച്ചാട്ട്, എം.ബി.എം.എം. ഹോസ്പിറ്റൽ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, ട്രാഫിക് എസ്.ഐ. ഷാഹുൽ ഹമീദ്, സി.പി.ഒ. ഷിയാസ് പി.എ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.