വാഴക്കുളം: കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം ഒക്ടോബർ 28,29,30 തീയതികളിൽ കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

മേളയുടെ നടത്തിപ്പിനായി ബഹുമാന്യരായ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, മുവാറ്റുപുഴ എം.എൽ.എ അഡ്വ.മാത്യു കുഴൽനാടൻ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാധാകൃഷ്ണൻ എന്നിവർ രക്ഷാധികാരികളായും കല്ലൂർക്കാട് ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് സുജിത്ത് ബേബി ചെയർമാനായും പ്രിൻസിപ്പൽ ഷൈനി ജെയിസ് ജനറൽ കൺവീനറായും സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ മാത്യു ജോയിൻറ് കൺവീനറായും കല്ലൂർക്കാട് എഇഒ എം. പി. സജീവ് ട്രഷററായും സ്വാഗത സംഘം രൂപീകരിച്ചു. കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചെയർമാൻമാരായും അധ്യാപക പ്രതിനിധികൾ കൺവീനർമാരായും വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനറായി മേജോ ജോസിനെ തിരഞ്ഞെടുത്തു.യോഗം മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാൻസി ടോമി, അംഗങ്ങളായ എ.കെ. ജിബി, ജോർജ് ഫ്രാൻസിസ് തെക്കേക്കര, ബാബു മനയ്ക്കപ്പറമ്പിൽ, ഡെൽസി ലൂക്കാച്ചൻ, പി. പ്രേമലത, ഷൈനി ജെയിംസ്, എഇഒ എം.പി സജീവ്, ആഷ്ബിൻ മാത്യു, ജെറിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീബ മാത്യു യോഗത്തിന് നന്ദി പറഞ്ഞു.
