“സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു”

Kerala"സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു"

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും.ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നാളെ മുതൽ ഉദ്യോഗസ്ഥർ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക

Check out our other content

Check out other tags:

Most Popular Articles