prime news age: നടന്‍ വിനായകന്‍ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ നടന്ന വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരമുള്ളത്. തന്നെ സിഐഎസ്‌എഫ് മര്‍ദിച്ചുവെന്ന് വിനായകന്‍ ആരോപിക്കുകയും ചെയ്തു.
അതേസമയം നടന്‍ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തിട്ടുള്ളത്. എയര്‍പോര്‍ട്ടിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാത്രി വൈകി വിനായകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകള്‍ ചുമത്തി ആണ് കേസെടുത്തത്. ഹൈദരാബാദ് സിറ്റി പോലിസ് ആക്റ്റ് പ്രകാരം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചാണ് കേസ് എടുക്കാന്‍ തീരുമാനിച്ചത്.
