കോലഞ്ചേരി: എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട്ടിൽ പത്തു വീടുകൾ നിർമ്മിക്കുന്നതിന് കുന്നത്തുനാട് മണ്ഡലം സമാഹരിച്ച തുക മണ്ഡലം സെക്രട്ടറി എ.ആർ. രാജീവ്, ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷിന്, ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർക്ക് കൈമാറി. ഈ മഹത്തായ പദ്ധതിയിലേക്ക് സംഘടനയുടെ പ്രവർത്തകർ വിവിധ ചലഞ്ചുകൾ ഏറ്റെടുത്തത് വലിയ വിജയമായിരുന്നുവെന്ന് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബേസിൽ ജോൺ അഭിപ്രായപ്പെട്ടു. സംഘടനയ്ക്ക് മികച്ച പിന്തുണ നൽകിയ എല്ലാ വ്യക്തികൾക്കും, പ്രവർത്തകർക്കും, മണ്ഡലം പ്രസിഡന്റ് പ്രണവ് പ്രഭാകരൻ നന്ദി അറിയിച്ചു.
