മൂവാറ്റുപുഴ : 21ആം വാർഡിലെ വിദ്യാഭാസ സ്ഥാപനങ്ങൾ, ജയിൽ, റെസിഡൻസ് അസോസിയേഷനുകൾ വീട്ടുകാർക്കും സൗജന്യമായി പൂക്കൾ നൽകുക എന്ന ലക്ഷ്യത്തോടെ വാർഡ് കൗൺസിലർ ജിനു മടേയ്ക്കലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, കൃഷി വകുപ്പിന്റെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തിൽ നട്ട് വളർത്തിയ ബന്തിചെടിയുടെ വിളവെടുപ്പ് ബഹു MP ഡീൻ കുര്യാക്കോസ് നിർവഹിച്ചു. വാർഡ് കൗൺസിലർ ജിനു ആന്റണി മടെയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ്, വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർ ജോളി മണ്ണൂർ, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്റുമാരായ Dr സെബാസ്റ്റ്യൻ ഓരത്തേൽ, സണ്ണി പെരുമായിൽ, റെജി പി കെ, Adv അനീഷ് ഓ വി, ലാൽ പി കെ, സിസ്റ്റർ ജെസ്സിൻ, തൊഴിലുറപ്പ് തൊഴിലാളികൾ,മുനിസിപ്പൽ ഉദ്യോഗസ്ഥർ,സ്കൂൾ കുട്ടികൾ എന്നിവർ പങ്കെടുത്തു.
