കുന്നത്തുനാട് മണ്ഡലം “വയനാടിന് ഒരു കൈത്താങ്ങ്” ചലഞ്ചിലൂടെ പത്തു വീടുകളുടെ നിർമാണത്തിന് സമാഹരിച്ച തുക കൈമാറി

Keralaകുന്നത്തുനാട് മണ്ഡലം "വയനാടിന് ഒരു കൈത്താങ്ങ്" ചലഞ്ചിലൂടെ പത്തു വീടുകളുടെ നിർമാണത്തിന് സമാഹരിച്ച തുക കൈമാറി

കോലഞ്ചേരി: എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട്ടിൽ പത്തു വീടുകൾ നിർമ്മിക്കുന്നതിന് കുന്നത്തുനാട് മണ്ഡലം സമാഹരിച്ച തുക മണ്ഡലം സെക്രട്ടറി എ.ആർ. രാജീവ്, ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷിന്, ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർക്ക് കൈമാറി. ഈ മഹത്തായ പദ്ധതിയിലേക്ക് സംഘടനയുടെ പ്രവർത്തകർ വിവിധ ചലഞ്ചുകൾ ഏറ്റെടുത്തത് വലിയ വിജയമായിരുന്നുവെന്ന് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബേസിൽ ജോൺ അഭിപ്രായപ്പെട്ടു. സംഘടനയ്ക്ക് മികച്ച പിന്തുണ നൽകിയ എല്ലാ വ്യക്തികൾക്കും, പ്രവർത്തകർക്കും, മണ്ഡലം പ്രസിഡന്റ് പ്രണവ് പ്രഭാകരൻ നന്ദി അറിയിച്ചു.

Check out our other content

Check out other tags:

Most Popular Articles