ബലാത്സംഗക്കൊലയ്ക്ക് വധശിക്ഷ; ‘അപരാജിത ബില്‍’ പാസാക്കി ബംഗാള്‍

Keralaബലാത്സംഗക്കൊലയ്ക്ക് വധശിക്ഷ; 'അപരാജിത ബില്‍' പാസാക്കി ബംഗാള്‍

ബംഗാള്‍ ബലാത്സംഗ വിരുദ്ധ ‘അപരാജിത’ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു . ബില്‍ ഏകകണ്ഠമായി നിയമസഭ പാസാക്കി. ബില്ലിന് പൂർണ പിന്തുണ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഏഴ് ഭേദഗതി നിർദേശങ്ങളും അദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍ അത് തള്ളി.

ബില്‍ പാസായതോടെ ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ബംഗാള്‍ മാറി. ബലാത്സംഗത്തിന് ഇരയായവർ കൊല്ലപ്പെടുകയോ അതീവ ഗുരുതരാവസ്ഥയിലോ ആയാല്‍ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. ലൈംഗികപീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാര്‍ശ ചെയ്യുന്നു. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അസാധാരണമാംവിധം ഉയർന്നതാണ്. രാജ്യത്തെ ഞെട്ടിച്ച ഉന്നാവോ, ഹത്രാസ് കേസുകളിലെ ഇരകള്‍ക്ക് നീതി ലഭിച്ചില്ല. എന്നാല്‍ ബംഗാളില്‍ പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് കോടതികളില്‍ നിന്നും നീതി ലഭിക്കുന്നുവെന്നും മമത പറഞ്ഞു.

കൊല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി വിദ്യാർത്ഥിനിയെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ സമരം തുടരുന്നതിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒമ്ബതിന് ആശുപത്രിയിലെ സെമിനാർ ഹാളില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സിവിക് പോലീസ് ഓഫീസർ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Check out our other content

Check out other tags:

Most Popular Articles