സ്വർണ്ണക്കടത്ത് ആരോപണം; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

Keralaസ്വർണ്ണക്കടത്ത് ആരോപണം; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

സുജിത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു.

എസ്‌പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം. അജിത് കുമാർ, സുജിത് ദാസ്, ഡാൻസാഫ് കസ്റ്റംസ് ഇവരെല്ലാം ചേർന്ന ഗ്രൂപ്പുണ്ട് എന്നും ആരോപണങ്ങൾ ഉയർത്തിയിരുന്നു. സുജിത് ദാസ് മുൻപ് കസ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്നു. ദുബായിൽ നിന്ന് വരുന്ന സ്വർണം വരുമ്ബോൾ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ്ങിൽ സ്വർണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവർ പുറത്തിറങ്ങുമ്ബോൾ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വർണം ഇവർ കൈക്കലാക്കും. ഇതാണ് രീതിയെന്നും പി വി അൻവർ ആരോപിച്ചിരുന്നു.

Check out our other content

Check out other tags:

Most Popular Articles