പി വി അൻവറിന്റെ ആരോപണം ഗൗരവതരം: ബിനോയ് വിശ്വം

Keralaപി വി അൻവറിന്റെ ആരോപണം ഗൗരവതരം: ബിനോയ് വിശ്വം

എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുവെന്ന പി വി അൻവറിന്റെ ആരോപണം ഗൗരവകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് വസ്തുതയെങ്കിൽ അതീവ ഗൗരവം ഉള്ളതാണ്. അൻവർ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെങ്കിൽ അതും ഗൗരവമുള്ളത് തന്നെ. ആ തെറ്റിന് ഈ തെറ്റ് പരിഹാരം അല്ല. ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനുള്ള കെൽപ്പ് സിപിഐ (എം )നുണ്ട്.

എൽഡിഎഫിൽ പറയേണ്ടത് അവിടെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ പി ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് ഉചിതമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കിൽ സിപിഐഎം തീരുമാനിക്കുമോ എന്നായിരുന്നു ബിനോയ്വിശ്വത്തിൻ്റെ മറുപടി. ഇ പി ജയരാജനും പ്രകാശ് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ സിപിഐ ഈ വിഷയത്തിലുള്ള നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഐ- സിപിഐ എം വേദികളിലും അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Check out our other content

Check out other tags:

Most Popular Articles