എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി. ജയരാജനെ നീക്കി.

Keralaഎൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി. ജയരാജനെ നീക്കി.

ഇ.പി. ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച‌ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്.
ശനിയാഴ്‌ച ചേർന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച‌ ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കൺവീനർ സ്ഥാനം നഷ്ട‌മാകുന്നതിലേക്ക് നയിച്ചത്.

Check out our other content

Check out other tags:

Most Popular Articles