“കോതമംഗലത്ത് മാർ ബസ്സേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല;

Kerala"കോതമംഗലത്ത് മാർ ബസ്സേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല;

കോതമംഗലം : മാർ ബസ്സേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്ധ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഏകദിന ശില്പശാല നടത്തി.

നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്‌പശാലയിൽ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനിയ റിംഗ് ആന്റ് ടെക്നോളജിയിലെ എ.ഐ. ആന്റ്റ് സൈബർ സെക്യൂരിറ്റി വിഭാഗം അദ്ധ്യാപകരായ ശ്രീമതി റോസ്‌ന പി. ഹരൂൺ, ശ്രീമതി നൂർജ ഹാൻ വി.എ. എന്നിവർ ക്ലാസ്സുകൾ എടുത്തു. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ. ബാബു മാത്യു കൈപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബി.എം.എം. അസ്സോ സിയേഷൻ സെക്രട്ടറി ശ്രീ. ബിനോയ് തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത‌ത ചടങ്ങിൽ അസ്സോസിയേഷൻ ട്രഷറാർ ഡോ. റോയ് എം. ജോർജ്ജ്, അഡിമിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു, എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. അഫാൻ അക്ബർ, കോളേജ് പ്രിൻസി പ്പാൾ ഡോ. സെല്ലിയാമ്മ കുരുവിള, ആശുപത്രി നേഴ്സ‌ിംഗ് സൂപ്രണ്ട് ശ്രീമതി ബോബി വർഗീസ്, വൈസ് പ്രിൻസിപ്പാൾ ഡോ. ഐറിൻ സി. പൗലോസ്, ശില്പപശാല കോ-ഓർഡിനേറ്റർ ശ്രീമതി ചിത്ര എം., ശ്രീമതി. ജിഷ പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Check out our other content

Check out other tags:

Most Popular Articles