കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത് ആദർശ് സുകുമാരൻ പോൾസൺ സ്കറിയ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ചെയർമാൻ കെ കെ ടോമി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ
കെ എ നൗഷാദ് അധ്യക്ഷനായി
നഗരസഭ അരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ
കെ വി തോമസ് ,ജില്ലാ പഞ്ചായത്തംഗം റഷീദ സലീം ,ഫാ ജോസ് പരത്തു വയലിൽ, കെ എ ജോയി ,
എം നിയാസ് , ടി എ അബൂബക്കർ ,എസ് എം അലിയാർ, സി എൻ റെജി,
ജോഷി അറയ്ക്കൽ, എന്നിവർ സംസാരിച്ചു.
ആദർശ് സുകുമാരൻ ,പോൾസൺ സ്കറിയ എന്നിവർ സമ്മാനദാന വിതരണം നിർവഹിച്ചു.