വാട്ടർഅതോറിറ്റിയുടെഅതിഥി മന്ദിരം നശിക്കുന്നു.

Keralaവാട്ടർഅതോറിറ്റിയുടെഅതിഥി മന്ദിരം നശിക്കുന്നു.

മൂവാറ്റുപുഴ : നഗരത്തിലെ കോർ മല കുന്നിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ
അതിഥി മന്ദിരം നശിക്കുന്നു. ഒമ്പത് വർഷം മുമ്പ് ഉണ്ടായകാലവർഷ കെടുതിയിൽ കോർമലകുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് അതിഥി മന്ദിരത്തിൻ്റ ശനി ദിശ ആരംഭിച്ചത്. നഗര മധ്യത്തിലെ
വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിനു സമീപമാണ് ജല സംഭരണിയും ഇതിനു കീഴെ അഥിതി മന്ദിരവും സ്ഥിതി ചെയ്യുന്നത്. കുന്ന് ഇടിഞ്ഞതിനെ തുടർന്ന് ജലസംഭരണിയുടെ പ്രവർത്തനം ഭാഗികമാക്കിയിരുന്നു. പൂർണമായ
തോതിൽ ജലം നിറച്ചാൽ സംഭരണി അപകടാവസ്ഥയിലാകുമെന്ന പ്രചരണത്തെ തുടർന്നായിരുന്നു
കടാതി, കാവുംങ്കര , പെരുമറ്റം മേഖലകളിലേക്കടക്കം ജലം എത്തിക്കുന്ന സംഭരണിയിൽ ജലത്തിന്റ അളവ് കുറച്ചത്. സംഭരണി അപകടാവസ്ഥയിലാണന്ന പ്രചരണം ഉയർന്നതോടെ
ഇവിടേക്ക് ആരും വരാതായി. ആരും തിരിഞ്ഞു നോക്കാതായ
തോടെ ജലസംഭരണിയിലുണ്ടായിട്ടുള്ള ചോർച്ച ഗസ്റ്റ് ഹൗസിന്റ മേൽക്കൂരയിലും ചോർച്ച സൃഷ്ടിക്കുകയാണ്. ബംഗ്ലാവിലെ പല മുറികളിലും ലൈറ്റുകളില്ല. പരിസരമാകെ കാടുമൂടിയും കിടക്കുന്നു. പലവട്ടം ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
എട്ടുവർഷം അറ്റകുറ്റപണികൾക്ക് എസ്റ്റിമേറ്റ് തയാറാക്കി നൽകി 30 ലക്ഷം രൂപ നവീകരണത്തിന് അനുവദി
ച്ചെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. നഗരത്തിലെ
പി.ഡബ്ളിയു.ഡി അതിഥി മന്ദിരം പുനനിർമിക്കുന്നതിനാ
യി പൂർണമായി അടച്ചിട്ടിരിക്കുന്നതിനാൽ നിലവിൽ സർക്കാർഅതിഥിമന്ദിരങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയാണ്.

Check out our other content

Check out other tags:

Most Popular Articles