ഇടനാഴിയിലെ കെട്ടിപിടിത്തം; ജയസൂര്യയെ വെട്ടിലാക്കി സെക്രട്ടറിയേറ്റിലെ പീഡനത്തില്‍ പ്രത്യേക അന്വേഷണം

Keralaഇടനാഴിയിലെ കെട്ടിപിടിത്തം; ജയസൂര്യയെ വെട്ടിലാക്കി സെക്രട്ടറിയേറ്റിലെ പീഡനത്തില്‍ പ്രത്യേക അന്വേഷണം

തിരുവനന്തപുരം: അതിസുരക്ഷാമേഖലയായ സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ ആരോപണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടിവരും.

സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റില്‍ അനുമതിനല്‍കാറുണ്ട്. ഇതിനിടെ സ്ത്രീയ്ക്കുനേരേ അതിക്രമമുണ്ടായി എന്നാണ് പരാതി.  ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. പരാതി കിട്ടിയാല്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിന് ശേഷമാകും നടപടികളിലേക്ക് കടക്കുക. പ്രത്യേക പോലീസ് സംഘം ഇതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ ഇടനാഴിയില്‍വെച്ച്‌ യുവനടന്‍ കടന്നുപിടിച്ച്‌ ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്. നടിയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് അന്വേഷിക്കാതിരിക്കാനാവില്ല. കന്റോണ്‍മെന്റ് പോലീസിനാകും അന്വേഷണം. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്നത് ഗൗരവമുള്ളതാണ്.

Check out our other content

Check out other tags:

Most Popular Articles