കോതമംഗലം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി പത്ത് വീട് നിർമ്മിച്ച നൽകുന്നതിന്റെ ഭാഗമായി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തേയില ചലഞ്ചിന്റെ മണ്ഡല തല വിതരണ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അനീഷിന് നൽകി നിർവഹിച്ചു.
എം പി ഐ ചെയർമാൻ ഇ കെ ശിവൻ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് സിജു അലി ജയേഷ് സിപിഐ ലോക്കൽ സെക്രട്ടറി പി എം അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.
