സഹോദരങ്ങൾ തമ്മിലുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു.

Keralaസഹോദരങ്ങൾ തമ്മിലുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു.

മൂവാറ്റുപുഴ: കടാതിയിൽ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.

കടാതി മംഗലത്ത് വീട്ടിൽ സഹോദരങ്ങളായ കിഷോറും, നവീനും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെച്ചത്.വയറിനു വെടിയേറ്റ നവീൻ
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവർ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

ലൈസൻസുള്ള തോക്കാണ്
കിഷോർ കൈവശമുണ്ടായിരുന്നതന്ന വിവരമാണ് പോലീസിൽ നിന്നും ലഭിക്കുന്നത്.

നവീനും ,കിഷോറിനും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുകയും
നവീനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. മൂവാറ്റുപുഴ
പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

Check out our other content

Check out other tags:

Most Popular Articles