കേരള സഹകരണ വേദി എറണാകുളം ജില്ലാ പഠനക്യാമ്പ്

Keralaകേരള സഹകരണ വേദി എറണാകുളം ജില്ലാ പഠനക്യാമ്പ്

ആലുവ: കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിലെ ബോർഡ് ഡയറക്ടർമാരുടെ ഏകസംഘടനയായ കേരള സഹകരണ വേദി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ബോർഡ് മെമ്പർമാർക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള സഹകരണ ഭേദഗതി നിയമം 2023 എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ക്യാമ്പ് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.ബി അറുമുഖൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ ജി .ശിവാനന്ദൻ ക്ലാസ് നയിച്ചു.സംസ്ഥാന ട്രഷറർ ഇ.കെ.ശിവൻ, ജില്ലാ സെക്രട്ടറി കെ.എ. നവാസ് സംസ്ഥാന കമ്മറ്റി അംഗം എം എം ജോർജ്ജ്, ജില്ലാ ട്രഷറർKL ദിലിപ്പ് കുമാർ, സി. പി. ഐ ജില്ലാ കമ്മറ്റി അംഗങ്ങളായ മീന സുരേഷ് ,PAഅയൂബ് ഖാൻ, ജോർജ്ജ് മേനാച്ചേരി, ശ്രീകുമാരി CPI മണ്ഡലം സെക്രട്ടറി പി.കെ.സുരേഷ്, സംഘാടക സമിതി കൺവീനർ ബിജു.S എന്നിവർ സംബന്ധിച്ചു.

Check out our other content

Check out other tags:

Most Popular Articles