മരണ വീട്ടിൽ മോഷണം യുവതി പിടിയിൽ

Keralaമരണ വീട്ടിൽ മോഷണം യുവതി പിടിയിൽ

പെരുമ്പാവൂർ : കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ ‘ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്.മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്.

അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലായിരുന്നു. വീട്ടിൽ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയിൽ ക്കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വൈറ്റലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
എ.എസ്.പി മോഹിത് റാവത്തിൻ്റെ നിർദ്ദേശത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.കെ സുധീർ, എസ്.ഐ പി.എം റാസിക്ക്, സി പി ഒ മാരായ പി.എസ് ഷിബിൻ,ഷഹാന സലിം തുടങ്ങിയവരാണുണ്ടായിരുന്നത്.

Check out our other content

Check out other tags:

Most Popular Articles