“ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക”

Kerala"ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക"

കോലഞ്ചേരി: കേരള മഹിളാ സംഘം കുന്നത്ത് നാട് മണ്ഡലം കമ്മിറ്റി കോലഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പന്തം കുളത്തി ജാഥയും സംഘടിപ്പിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക. കാലതാമസം, ഒഴിവാക്കുക , റിബ്യൂണൽ രൂപീകരിക്കുക, സിനിമ ഇടത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകുക ,നീതി ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളെ ഉന്നയിച്ചു നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ പ്രസിഡന്റ് ജയ അരുൺകുമാർ നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലീലാമ്മ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മോളി വർഗീസ് കിഷിദ ജോർജ് മനുഷ്യ അവകാശ പ്രവർത്തക രാധികാ മേനോൻ എന്നിവർ സംസാരിച്ചു.

Check out our other content

Check out other tags:

Most Popular Articles