26.8 C
Kerala
Friday, April 25, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

ആറ് ലക്ഷം ഓണക്കിറ്റ്

Indiaആറ് ലക്ഷം ഓണക്കിറ്റ്
  • സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്സിഡി
    • ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയർ
      • 1,500 കൺസ്യൂമർ ഫെഡ് ചന്തകൾ
        • ഖാദിക്ക് 30 ശതമാനം റിബേറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ എഎ വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്നിനം ഭക്ഷ്യോല്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭ ത്തിന് 36 കോടി രൂപ ചെലവാണ് പ്രതി ക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുൻ വർഷങ്ങളിലേതു പോലെ സംസ്ഥാന സപ്ലൈകോയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം ചെയ്യുക. ഈ വർഷവും കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യ മാക്കുന്നതിനുള്ള സപ്ലൈകോയുടെ ഓണച്ച ന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ ആറ് മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈകോ വിപണന മേളകൾ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീ കരണങ്ങൾ മേളകളിൽ ഒരുക്കും.

ഓണക്കാലത്ത് നിത്യോപയോഗ സാധ നങ്ങൾ തടസമില്ലാതെ സപ്ലൈകോ ഔട്ട്ലെറ്റു കളിൽ ലഭ്യമാക്കുന്നതിനു നടപടികൾ ഉണ്ടാകൂ സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്സിഡി

ശതമാനം ഇളവ് നൽകും. 2000 കർഷകച്ചന്തകൾ സെപ്റ്റംബർ 11 മുതൽ 14 വരെ സംഘടിപ്പിക്കും. പച്ചക്കറി കൾക്ക് മൊത്ത വ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരി ച്ച് വിപണി വിലയെക്കാൾ 30 ശതമാനം വരെ കുറച്ചായിരിക്കും വിൽക്കുക. ജൈവ പച്ചക്കറികൾ 20 ശതമാനം കൂട്ടി സംഭരിച്ച്, 10 ശതമാനം വരെ താഴ്ത്തി വിൽക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഓണക്കാലത്ത് സർക്കാർ ആഭിമുഖ്യത്തിലുള്ള വാരാഘോഷം ഒഴിവാക്കിയിട്ടുണ്ട്. മറ്റെ ല്ലാ കാര്യങ്ങളും പതിവുപോലെ നടക്കും. അതുകൊണ്ടുതന്നെ കലാകാരന്മാരും കച്ചവ ടക്കാരും സാധാരണ ജനങ്ങളും ഓണവുമാ യി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന നില ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണാഘോഷം നാടിൻ്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലന മാണ്. വയനാടിനായി ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ അതിനുള്ള ഊർജവും പ്രചോദനവും നൽകാൻ ഓണത്തിനു സാധിക്കും. ആ സന്ദേ ശം ഉൾക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരു മിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Check out our other content

Check out other tags:

Most Popular Articles