ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് ആശുപത്രിയിലെ മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു.

Keralaബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് ആശുപത്രിയിലെ മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു.

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെവനിത ഡോക്ട്‌ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡോക്‌ടറുടെ സഹപ്രവർത്തകർ.


കൊല്ലപ്പെട്ട ഡോക്‌ടർക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു. ഇത് മുമ്ബ് പലതവണ ഇത് മാനേജ്മെന്റിന് മുമ്ബാകെ ഉന്നയിച്ചിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്’, സഹപ്രവർത്തകർ പറഞ്ഞു.
‘കേസിൽ അറസ്റ്റിലായ സഞ്ജയ് റോയ് റാക്കറ്റിലെ ചെറിയ കണ്ണിമാത്രമാണ്. അല്ലെങ്കിൽ അയാൾ ബലിയാടാക്കപ്പെട്ടതാകാം. യഥാർത്ഥ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇത് ബലാത്സംഗ കൊലപാതകമായി എഴുതി തള്ളേണ്ട കേസല്ല. അവളെ ഇതിന് മുമ്ബ് തന്നെ ടാർഗറ്റ് ചെയ്‌തിരുന്നു. ആ സമയം അവൾ സെമിനാർ ഹാളിൽ തനിച്ചാണെന്ന് സഞ്ജയ് റോയ് എങ്ങനെ അറിഞ്ഞു? വലിയ ഗൂഢാലോചനയാണ് നടന്നത്, സഹപ്രവർത്തകരിലൊരാൾ ചൂണ്ടിക്കാട്ടി.

Check out our other content

Check out other tags:

Most Popular Articles