വയനാടിന് സഹായം കൈമാറി

Keralaവയനാടിന് സഹായം കൈമാറി


മൂവാറ്റുപുഴ : വയനാട്ടിലെ ദുരിത ബാധിതർക്കുള്ള എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ സഹായം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എൻ.അരുൺ ഏറ്റുവാങ്ങി.


വയനാട്ടിലെ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് വിവിധ സംസ്ഥാന വ്യാപകമായി വിവിധ ചലഞ്ചുകളിലൂടെയാണ്
എഐവൈഎഫ് പണം കണ്ടെത്തുന്നത്.ആദ്യഘട്ടത്തിൽ പത്ത് വീടുകൾ നിർമ്മിക്കും.
സ്ക്രാപ്പ് , പേപ്പർ , സമ്മാനക്കൂപ്പൺ തുടങ്ങിയ ചലഞ്ചുകൾ വഴിയാണ് മൂവാറ്റുപുഴയിൽ വിവിധ യൂണിറ്റുകൾ പണം കണ്ടെത്തിയത്.
എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് സൈജുൽ പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈ. പ്രസിഡൻ്റ് കെ.ബി നിസാർ മണ്ഡലം സെക്രട്ടറി അഡ്വ.അജിത് എൽ.എ , എ ഐ എസ്എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്.കുന്നുംപുറത്ത്, ബേസിൽ ജോൺ തുടങ്ങിയവർ പങ്കെടുത്തു

Check out our other content

Check out other tags:

Most Popular Articles