മുഖ്യന്ത്രിയുടെ 2024 വർഷത്തെ സ്തുതർഹ്യ സേവനത്തിനുള്ള പോലീസ് മെഡൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൽ മോഹൻ അർഹനായി. 2019 മുതൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളുടെ അന്വേഷണ സംഘമായി പ്രവർത്തിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ബിബിൽ. ആനിക്കാട് ഇരട്ട കൊലപാത കേസിലെ പ്രതികളായ ഇതര സംസ്ഥാന തൊഴിലാളികളെ ഒറീസ്സയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന സംഘത്തിലുൾപ്പെടെ, മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ 2019 മുതൽ നടന്ന നിരവധി മോഷണ, പിടിച്ചുപറി, ലഹരി മരുന്ന് കേസുകളുടെ പ്രതികളെ കണ്ടെത്തുന്നതിൽ അന്വേഷണ സംഘത്തിലും പ്രവർത്തിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻ ആണ്. കൂടാതെ മൂവാറ്റുപുഴ പ്രദേശങ്ങളിലെ നിരവധി സ്കൂളുകളിലും കോളേജുകളിലും ട്രാഫിക്- ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് സമയത്തെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻ ആണ്. നഗരസഭയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ കോയമ്പത്തൂരിൽ നിന്ന് പിടികൂടിയതും, വാളകത്ത് നടന്ന വധശ്രമം കേസിലുകളിലെ പ്രതി ആന്ധ്രാപ്രദേശിൽ നിന്നും പിടികൂടിയ അന്വേഷണ സംഘത്തിലും, സബൈയൻ ആശുപത്രിയുടെ സമീപം ഡോക്ടറുടെ ഉൾപ്പടെയുള്ള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി സംഘത്തിലും ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ്.
