ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ സർവീസ് നടത്താം

Keralaഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ സർവീസ് നടത്താം

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തു.

ഓട്ടോറിക്ഷകൾക്ക് ‘സ്‌റ്റേറ്റ് വൈഡ്” പെർമിറ്റ്’അനുവദിക്കുന്ന കാര്യം ഏറെയായി മോട്ടോർ വാഹനവകുപ്പി ൻ്റെ പരിഗണനയിലുണ്ടായിരുന്നു. ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിൻ്റെ അപേക്ഷ പരിഗണിച്ചാ ണ് എസ്.ടി.എ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്ത വാഹനമല്ല ഓട്ടോ റിക്ഷയെന്നും സീൽറ്റ് ബെൽറ്റ് ഉൾപ്പെടെ ഇല്ലെന്നും ദീർഘദൂര പെർമിറ്റുകൾ അനുവദിച്ചാൽ അപകടങ്ങൾ വർധിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സ മീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു.

പഴയകാല ഓട്ടോറിക്ഷകൾ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെർമിറ്റുകൾ ജില്ല അടിസ്ഥാനത്തിൽ പ രിമിതപ്പെടുത്തിയത്. പഴയകാല ഓട്ടോറിക്ഷകളിൽ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എൻജിൻ. ഒരു മ ണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടാവുകയും വാഹനം നിർത്തി ഇടേണ്ടി വരുകയും ചെയ്യും. ഇപ്പോ ഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും തുടർച്ചയായി എട്ടു മണിക്കൂർ വരെ ഓടിക്കാൻ കഴിയുമെന്നും തൊഴിലാളികൾ പറയുന്നു.

Check out our other content

Check out other tags:

Most Popular Articles