മൂവാറ്റുപുഴ : വൈസ്മെൻ ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സിന്റെ ” മുറ്റത്ത് ഒരു പ്ലാവ് ” എന്നാ പദ്ധതിയുടെ ഉദ്ഘാടനം ചിങ്ങം ഒന്ന് കർഷകമാസ പുലരിയിൽ ജോസ് വർക്കി കാക്കനാടന്റെ ഭവനാങ്കണത്തിൽ , ടവേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
വിഷരഹിത ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുവാനും , ക്ലബ്ബ് അംഗങ്ങളുടെ ഇടയിൽ സ്വയ പര്യാപ്തമായ കൃഷി ക്ലബ്ബിന്റെ സഹായത്തോടുകൂടി തന്നെ നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് . ക്ലബ്ബ് ഭാരവാഹികൾ ഓരോ വീട്ടിലും എത്തിച്ചേർന്ന് നേരിട്ട് തൈകൾ നട്ട് പരിപാലിക്കുന്ന രീതിയാണ് ഈ പദ്ധതിയിൽ നടത്തി വരുന്നത് . ക്ലബ്ബ് സെക്രട്ടറി കെ ആർ ആനന്ദ് , ട്രഷറർ ജെയിംസ് മാത്യു , മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രൊഫസർ ഹേമാവിജയൻ , ജോസ് വർക്കി കാക്കനാട്ട് , കെ എസ് സുരേഷ് , ബിജിമോൾ ഹിപ്സൺ തുടങ്ങിയ പരിപാടിക്ക് നേതൃത്വം നൽകി.


