കോതമംഗലം എം.ബി.എം.എം അസോസിയേഷൻ 78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Keralaകോതമംഗലം എം.ബി.എം.എം അസോസിയേഷൻ 78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


കോതമംഗലം : മാർ ബസെലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ 78 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം ബി എം എം അസോസിയേഷന്റെ കീഴിലുള്ള എംബിഎംഎം ഹോസ്പിറ്റൽ, ഡെന്റൽ കോളേജ്, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലായി എംബിഎംഎം സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പിള്ളി, ട്രഷറർ Dr.റോയ് ജോർജ് മാലിയിൽ എന്നിവർ പതാക ഉയർത്തി. മാനേജിംഗ് ബോർഡ് മെമ്പർ പ്രീറ്റ്സി പോൾ, വിൻസെന്റ് പൈലി, എൽദോസ് പാലക്കാടൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ Dr. തോമസ് മാത്യു,Dr.ജോർജ് എബ്രഹാം,പ്രിൻസിപ്പൽമാരായ Dr. ബൈജു കുര്യൻ,Dr.ഐറിൻ സി പൗലോസ്, സ്റ്റാഫുകൾ വിദ്യാർത്ഥികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കേന്ദ്രസർക്കാരിൻ്റെ ‘നശാ മുക്ത് ഭാരത് അഭിയാൻ’ (ലഹരി വിമുക്ത ഭാരത് കാമ്പയിൻ) ന്റെ ഭാഗമായി ലഹരിമുക്ത പ്രതിജ്ഞനടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Check out our other content

Check out other tags:

Most Popular Articles