കൊച്ചി : മലയാള പുരസ്കാര സമിതി സംഘടിപ്പിക്കുന്ന ഒമ്ബതാമത്തെ മലയാള പുരസ്കാരം 1200 കൊച്ചിയില്‍ പ്രഖ്യാപിച്ചു.
ഹരിഹരൻ (ചലച്ചിത്രരംഗം), ശ്രീകുമാരി രാമചന്ദ്രൻ (സാഹിത്യരംഗം), മധു അമ്ബാട്ട് (ചലച്ചിത്രരംഗം), എസ്. ജാനകി (ചലച്ചിത്രഗാനരംഗം), മരട് രഘുനാഥ് (നാടകരംഗം), ചെറുന്നിയൂർ ജയപ്രസാദ് (നാടകരംഗം), ഉല്ലല ബാബു (ബാലസാഹിത്യം), വാസൻ (ചലച്ചിത്രരംഗം), ജനു അയിച്ചാൻകണ്ടി (സാഹിത്യരംഗം) എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍.
ബ്ലെസി -മികച്ച സംവിധായകൻ (ആടു ജീവിതം), പൃഥ്വിരാജ് സുകുമാരൻ -മികച്ച നടൻ (ആടുജീവിതം), എ. ആർ റഹ്മാൻ -മികച്ച സംഗീതസംവിധായകൻ (ആടുജീവിതം), പാർവ്വതി തിരുവോത്ത് -മികച്ച നടി (ഉള്ളൊഴുക്ക്), ആസിഫ് അലി -ജനപ്രിയ നടൻ (തലവൻ, അഡിയോസ് അമിഗോ), മമിത ബൈജു -ജനപ്രിയ നടി (പ്രേമലു), മഞ്ഞുമ്മല്‍ ബോയ്സ് -മികച്ച ചലച്ചിത്രം (ചിദംബരം), ഭ്രമയുഗം -ജനപ്രിയ ചിത്രം (രാഹുല്‍ സദാശിവൻ), അരുണ്‍ നാരായണ്‍ -മികച്ച ചലച്ചിത്ര നിർമ്മാതാവ് (തലവൻ), നഹാസ് നാസ്സർ -മികച്ച നവാഗത സംവിധായകൻ (അഡിയോസ് അമിഗോ), ആനന്ദ് മധുസൂദനൻ -മികച്ച തിരക്കഥാകൃത്ത് (വിശേഷം), മോണിക്ക ഒരു Ai സ്റ്റോറി -മികച്ച കുട്ടികളുടെ ചിത്രം (മൻസൂർ പള്ളൂർ, ഇ എം അഷ്റഫ്), കെ.ആർ. ഗോകുല്‍ മികച്ച പുതുമുഖ നടൻ (ആടു ജീവിതം), നേഹ നസ്നീൻ -പുതുമുഖ നടി (ഖല്‍ബ്).
സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം), മണിക്കുട്ടൻ (ശ്രീമുത്തപ്പൻ), സമ്ബത്ത് റാം (തങ്കമണി), ദിനീഷ് പി (ആർ.ഡി.എക്സ്), അരുണ്‍ അജികുമാർ (ലിറ്റില്‍ ഹാർട്ട്സ്), ചിന്നു ചാന്ദ്നി (വിശേഷം), അല എസ്. നയന (മന്ദാകിനി, ഗോളം), മാനുഷി ഖൈർ (അന്വേഷിപ്പിൻ കണ്ടെത്തും), സുരഭി സുഭാഷ് (ആദച്ചായി), ഷിനി അമ്ബലതൊടി (സീക്രട്ട്), ഡാർവിൻ കുര്യാക്കോസ് (അന്വേഷിപ്പിൻ കണ്ടെത്തും), സാബു ജോസഫ് കുടിയിരുപ്പില്‍ (ഗാനരചന, സംഗീത സംവിധാനം) എന്നിവർക്കാണ് പ്രത്യേക പുരസ്കാരങ്ങള്‍.
അജയൻ ചാലിശ്ശേരി -മികച്ച കലാസംവിധാനം (മഞ്ഞുമ്മല്‍ ബോയ്സ്), ഹരിത ബാലകൃഷ്ണൻ -മികച്ച ഗായക (രജനി കണ്ണുനീർ…), ശ്രീപഥ് യാൻ -മികച്ച ബാല നടൻ (മോണിക ഒരു എ.ഐ. സ്റ്റോറി), ബേബി ഐസ ഹസ്സൻ മികച്ച ബാല നടി (തലവൻ), ഡോ: ദിവ്യ സുനില്‍ (മികച്ച ആയ്യൂർവേദ ആതുര സേവനം), ഷാജി ഇടപ്പള്ളി (മാധ്യമരംഗം, മികച്ച ലേഖകൻ, പ്രതിഭ), രാജേഷ് ബാബു. ടി.വി (വാഹന വില്പന രംഗത്തെ മലയാളത്തിലെ ആദ്യ പുസ്തകം), മൈഥിലി റോയ് (മികച്ച നർത്തകി), അല്‍ഫിയ ജലീല്‍ മികച്ച കഥ (ചീന്തിയെടുത്തവ), ഗോവിന്ദൻ ദീപ്തി (മികച്ച ചിത്രകല), ജഗ്ദീഷ് പാലയാട്ട് (ചുമർചിത്രകല), ശ്രീ. സാബി ക്രിസ്റ്റി (മികച്ച വസ്ത്രരൂപ കല്പന), ശ്രീമതി ടിൻ്റു ജോഷി (മികച്ച വസ്ത്രരൂപകല്പന – ടിൻ്റ് ഫാഷൻ), (സെബു വി.വി. (മികച്ച ജൈവ കൃഷി), ശ്രുതി സോമൻ (മലയാളമങ്ക 1200), മാളവിക മധു (മലയാളമങ്ക 1200), ഷല്ഗ ബീഗം മികച്ച ജീവകാരുണ്യപ്രവർത്തനം (സിലു TALKS), രാജീവ് സ്മാർട്ട് -മികച്ച നിശ്ചല ഛായാഗ്രാഹകൻ, ശരത് പാലാട്ട് മികച്ച നടൻ (ഹ്രസ്വചിത്രം ദി അണ് സ്പോക്കണ് വൂണ്ഡ്), ആർ.കെ. പള്ളത്ത് മികച്ച സംവിധായകൻ (ഹ്രസ്വചിത്രം – ദി അണ് സ്പോക്കണ് വൂണ്ഡ്), പരസ്യകല -എസ്തെറ്റിക് കുഞ്ഞമ്മ (ഭ്രമയുഗം).
സെപ്റ്റംബറില്‍ പുരസ്കാരസമർപ്പണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജി.കെ. പിള്ള തെക്കേടത്ത് (മലയാളപുരസ്കാരസമിതി അദ്ധ്യക്ഷൻ), ഇസ്മായില്‍ കൊട്ടാരപ്പാട്ട് (സ്ഥാപക ജനറല്‍ സെക്രട്ടറി), നാഷിദ് നൈനാർ എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
