ബി.എ.എം.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി ഡോ.അഞ്ജലി ദാസ്

Keralaബി.എ.എം.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി ഡോ.അഞ്ജലി ദാസ്

മൂവാറ്റുപുഴ: കോതമംഗലം നങ്ങേലിൽ മെഡിക്കൽ കോളേജിൽ ബി.എ.എം.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മാനാറിയുടെ അഭിമാനമായി ഡോ.അഞ്ജലി ദാസ്. എസ്.എൻ.ഡി.പി യോഗം പായിപ്ര ശാഖ ഭാരവാഹികൂടിയായ ചൂരംപ്ലാക്കൽ സുരേന്ദ്രന്റേയും രാധയുടേയും മകനായ റിൻസ് സുരേന്ദ്രന്റെ ഭാര്യയാണ് ഡോ.അഞ്ജലി. 1മുതൽ4വരെ പേഴക്കാപ്പിള്ളി അറഫ സ്ക്കൂളിലും അഞ്ചുമുതൽ പ്ലസ്ടുവരെ ഇലാഹിയ പബ്ലിക് സ്ക്കൂളിലുമാണ് പഠിച്ചത്. തുടർന്ന് കോതമംഗംലം നങ്ങേലി മെഡിക്കൽ ബി.എ.എം.എസിന് ചേർന്നു. തുടർന്ന് ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഡോ. അഞ്ജലി. സാധാരണ കുടുംബത്തിൽ ജനിച്ച അഞ്ജലിയുടെ മാതാപിതാക്കളായ ദാസും ,ശോഭയും മകളെ പഠിപ്പിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ മകളുടെ ആയൂർവേദശാസ്ത്രശാഖയോടുള്ള അടുപ്പം മാതാപിതാക്കൾ മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്ലസ്ടു കഴിഞ്ഞപ്പോൾ എന്ത് എന്ന് ആലോചിക്കേണ്ടിവന്നില്ല അധികം ദൂരത്തല്ലാത്ത കോതമംഗലത്തുള്ള നങ്ങേലി മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിക്കുകയും പഠനം പൂർത്തിയാക്കുകയുംചെയ്തു. ഭത്താവ് റിൻസ് സുരേന്ദ്രൻ മാരുതി കമ്പനിയിൽ ജോലിചെയ്യുന്നു. അഞ്ജലിയും റിൻസും പ്രണയത്തിലായിരുന്നു.ഇവരുടെ വിവാഹം കഴി‌ഞ്ഞിട്ട് മൂന്ന് വർഷം ആകുന്നു. ആയുർവേദ ഡോക്ടർ എന്ന നിലയിൽ മാതൃകാപരമായി സേവനം അനുഷ്ഠിക്കാനും മികച്ച രീതിയിൽ ഉപരി പഠനം പഠനം പൂർത്തിയാക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ.അഞ്ജലി പറഞ്ഞു. വിജയവാർത്ത അറിഞ്ഞതോടെ അഭിനന്ദിച്ചുകൊണ്ട് കൂട്ടുകാരും സുഹൃുത്തുക്കളും ജനപ്രതിനിധിതളും യുവജന നേതാക്കളും ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയാണെന്നും അ‌്ജലി അറിയിച്ചു.

Check out our other content

Check out other tags:

Most Popular Articles