കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നേത്ര പരിശാധന ക്യാമ്പ് സംഘടിപ്പിച്ചു:

Keralaകദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നേത്ര പരിശാധന ക്യാമ്പ് സംഘടിപ്പിച്ചു:

മൂവാറ്റുപുഴ: കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഫാത്തിമ കണ്ണാശുപത്രിയുടേയും ,ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടേയും സഹകരണത്തോടെ സംഘടിപ്പിച്ച നേത്ര പരിശാധന ക്യാമ്പ് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജയജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. സുരേഷ്, പഞ്ചായത്ത് മെമ്പർ അനിത റെജി, ക്യാമ്പ് കോർഡിനേറ്റർ സന്ധ്യാ വിനോദ്, ലൈബ്രറി ജോയിന്റ് സെക്രട്ടറി സാബു, എക്സിക്യൂട്ടീവ് മെമ്പർ സോമൻ, ലൈബ്രേറിയൻ റാണി സാബു എന്നിവർ സംസാരിച്ചു.75പേർ ക്യാമ്പിൽ പങ്കെടുത്ത് കണ്ണ് പരിശോധന നടത്തി. ക്യാമ്പിൽ പങ്കെടുത്തവരം തിമിര ശസ്ത്രക്രിയ വേണ്ടവർക്ക് ആരോഗ്യ ഇൻഷ്വൂറൻസ് കാർഡ് ഉല്ളവർക്ക് തികച്ചും സൗജന്യ മായി ചെയ്തുകൊടുക്കും. കണ്ണടയുടെ സഹായത്താൻ കാഴ്ചശക്തി ഉണ്ടാകുന്നവർക്ക് ചെറിയ നിരക്കിൽ കണ്ണടയും നൽകുമെന്ന് ലൈബ്രറി ക്യാമ്പ ഡയറക്ടർ അറിയിച്ചു.

Check out our other content

Check out other tags:

Most Popular Articles