കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന സർവീസ് ആരംഭിക്കുന്നതിനായി പോയൻ്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതിനായി ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും.
കേന്ദ്ര വ്യോമ മന്ത്രാലയത്തിൻ്റെ തടസവാദങ്ങളാണ് പ്രവർത്തനം തുടങ്ങി ആറു മാസം പിന്നിട്ടിട്ടും കണ്ണൂർ വിമാനതാവളത്തിൻ്റെ ആകാശ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതു പ്രവാസിയാത്രക്കാരെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയം വിദേശ വിമാനങ്ങള്‍ക്ക് സർവീസ് നടത്താൻ അനുമതി നല്‍കാത്തതാണ് തിരിച്ചടിയായി മാറുന്നത്. വിമാന താവളം മെട്രോ നഗരത്തിലെ ല്ലെന്ന വിചിത്രവാദങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രി കേരളത്തിലെ എംപിമാർ ലോക്സഭയില്‍ ഉന്നയിക്കുന്ന സബ് മിഷനുകള്‍ക്ക് മറുപടിയായി ആവർത്തിക്കുന്നത്. എന്നാല്‍ ഗോവയിലെ മോപ്പാ വിമാനതാവളത്തിന് ഈ വാദങ്ങള്‍ മറികടന്നാണ് പോയൻ്റ് ഓഫ് കോള്‍ പദവി അടുത്ത കാലത്തായി അനുവദിച്ചത്. കേന്ദ്ര അവഗണനയ്ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് വിവിധ പ്രവാസി സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം.
