വയനാട് പുനരധിവാസ പാക്കേജിലേക്ക് നാൽപത് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് കേരളീയ സമാജം ഡോമ്പിവലി.

Keralaവയനാട് പുനരധിവാസ പാക്കേജിലേക്ക് നാൽപത് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് കേരളീയ സമാജം ഡോമ്പിവലി.

വയനാട് ദുരന്തബാധിതർക്കായി സർക്കാർ നടത്തുന്ന പുനരധിവാസ പാക്കേജിലേക്ക് നാൽപ്പത് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്
കേരളീയ സമാജം ഡോമ്പിവലി , മഹാരാഷ്ട്ര.
കേരളീയ സമാജം ഡോമ്പിവലി മഹാരാഷ്ട്ര ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മറുനാടൻ മലയാളി കൂട്ടായ്മയാണ്.

ദുരിതബാധിത പ്രദേശത്തുള്ള ഒരു സ്കൂളിന്റെ പുനരുദ്ധാരണമോ, സർക്കാർ നിർദേശാനുസരണം വീടുകൾ നിർമ്മിച്ചു നൽകുവാനോ താൽപ്പര്യപ്പെട്ടുകൊണ്ടാണ് മന്ത്രിസഭാ ഉപസമിതിയുടെ ചുമതലക്കാരനായ റെവന്യു വകുപ്പ് മന്ത്രി ശ്രീ.കെ രാജനെ കേരളീയ സമാജം ചെയർമാൻ ശ്രീ.വർഗ്ഗീസ് ഡാനിയേൽ രേഖാമൂലം അറിയിച്ചത്.

Check out our other content

Check out other tags:

Most Popular Articles