മൂവാറ്റുപുഴ: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വത്കരണവുമായി ബന്ധപ്പെട്ട് ബാലസൗഹൃദ തദ്ദേശഭരണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന പരിശീലനത്തിന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. മൂവാറ്റുപുഴ, പാമ്പാക്കുട, കൂവപ്പടി, കോതമംഗലം, വടവുകോട് എന്നീ ബ്ലോക്കുകളില്‍ നിന്നായി 30 പഞ്ചായത്തുകളുടെ ജനപ്രതിനിധികള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് ബിഡിഒ രതി എം.ജി യോഗത്തിന് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ജനകീയ ആസൂത്രണം ഡിസ്ട്രിക്ട് ഫെസിലിറ്റേറ്റര്‍ ജുബൈരിയ ഐസക് പരിശീലനത്തിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരണം നടത്തി. കില റിസോഴ്സ് പേഴ്സണ്‍ മാര്‍ കില തീമാറ്റിക് എക്സ്പോര്‍ട്ട് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കുട്ടമ്പുഴ, പാമ്പാക്കുട, ആരക്കുഴ, ആവോലി പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
