മൂവാറ്റുപുഴ: പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കായി ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മൂവാറ്റുപുഴ യൂണിറ്റ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മികച്ച ആരോഗ്യകരമായ ബോധവല്‍ക്കരണവും, രോഗനിര്‍ണ്ണയവും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ ക്യാമ്പ് നടത്തിയത്.
പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏത് വിധേയമാണെന്നതിനെ സംബന്ധിച്ച് ഡോ. രവീന്ദ്രനാഥ കമ്മത്ത് ഉദ്യോഗസ്ഥര്‍ക്കായി ക്ലാസ് നയിച്ചു. ഡിവൈഎസ്പി ഓഫീസ്, ട്രാഫിക് യൂണിറ്റ്, മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവടങ്ങളിലെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരാണ് രോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തത്. ഡോ. ആഗ്നസ് മാത്യു, ഡോ. തമ്മാന ഷേണായി, ഡോ. ആനി ഉതുപ്പാന്‍, ഡിവൈഎസ്പി ബൈജു പി.എം, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബേസില്‍ തോമസ്, സബ്ഇന്‍സ്പെക്ടര്‍ മാഹിന്‍ സലീം, സിവില്‍ പോലീസ് ഓഫീസര്‍ ഹാരിസ് എച്ച് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
