മൂവാറ്റുപുഴ നഗരത്തിലെകോർമല അപകടഭീഷണി. പലയിടങ്ങളിലും വിള്ളൽ കണ്ടെത്തി.

Keralaമൂവാറ്റുപുഴ നഗരത്തിലെകോർമല അപകടഭീഷണി. പലയിടങ്ങളിലും വിള്ളൽ കണ്ടെത്തി.

മൂവാറ്റുപുഴ: നഗരത്തിലെകോർമല അപകട
ഭീഷണിയിലെന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതസംഘം.

തിരുവനന്തപുരത്ത് നിന്നും എത്തിയ ഉന്നത
തല സംഘം വ്യാഴാഴ്ച കോർമലയിൽ നടത്തി
യ പരിശോധനയിലാണ് മല അപകടാവസ്ഥയിലാണന്ന് കണ്ടെത്തിയത്. ഒരു പതിറ്റാണ്ട് മുമ്പ്
മണ്ണിടിഞ്ഞ ഭാഗങ്ങളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വിള്ളലുകൾ കണ്ടെത്തിയത്.

ഒരു പതിറ്റാണ്ട് മുമ്പ്തകർന്നു എം.സി റോഡിൽ പതി
ച്ച മൂവാറ്റുപുഴ കോർ മലയിൽ മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സംഘം കോർമലയിൽ പരിശോധന നടത്തുന്നത് ആദ്യമായാണ്. വയനാട്ടിൽ മുണ്ടക്കൈയിലെ ഉണ്ടായ ഉരുൾപൊട്ടലിൻ്റ പശ്ചാത്തലത്തിൽ കോർമല പരിശോധിക്കണമെന്ന മാത്യു കുഴൽനാടൻ എം .എൽ .എ യുടെ ആവശ്യത്തെതുടർന്നാണ് ഉന്നതതല സംഘം പരിശോധനക്ക് എത്തിയത്.
കോർമലയിലെ പല സ്ഥലങ്ങളിലും വിള്ളൽ രൂപപ്പെട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്.
സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ് മെൻ്റ് പ്രതിനിധി അംഗങ്ങളായ ഡോ.വിജിത്ത്, ജി.എസ്.പ്രദീപ്, ഹസാർഡ് അനലിസ്റ്റ്റ് അഞ്ചലി പരമേശ്വരൻ, ഡെപ്യൂട്ടി കളക്ടർ വി. ഇ. അബ്ബാസ് , തഹസിൽദാർ ജോസ്കുട്ടി, വെള്ളൂർക്കുന്നം വില്ലേജ് ഓഫിസർ പി.എ.ഹംസ, അസി എൻജിനീയർ വരുൺ ദേവ്, സൂപ്പർ വൈസർ കെ.എസ്.ഷൈൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.


പലഭാഗങ്ങളിലായി വിള്ളൽ കണ്ടെത്തിയതിനാൽ അപകട സാധ്യത ഏറെയാണ്. ഇത് മുൻനിറുത്തി മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്നും ഉന്നതസംഘം പറഞ്ഞു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് എം .എൽ .എ അറിയിച്ചു.2015 ജൂലൈ 5 ലെ കനത്ത മഴയിലാണ് നഗര മധ്യത്തിലെ കോർമല കുന്ന് ഇടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. നഗരത്തെയാകെ ഭീതിയിലാക്കി രാത്രിയിലാണ് നൂറ് അടി ഉയരത്തിൽ നിന്നുംകോർമലയിടിഞ്ഞത്. അന്ന് എം.സിറോഡരുകിലെ കൂറ്റൻ കെട്ടിടങ്ങൾ അടക്കം മണ്ണിനിടയിൽ പെട്ടിരുന്നു. അന്ന്പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പോലുംഇവിടെ നിന്നും മാറ്റിയിട്ടില്ല.

Check out our other content

Check out other tags:

Most Popular Articles