കോതമംഗലം മാർ തോമ ചെറിയ പള്ളി കെയർ വയനാട് പദ്ധതിക്ക് സഹായധനം കൈമാറി:

Keralaകോതമംഗലം മാർ തോമ ചെറിയ പള്ളി കെയർ വയനാട് പദ്ധതിക്ക് സഹായധനം കൈമാറി:

കോതമംഗലം : വയനാട് മുണ്ടകൈ ദുരന്തത്തിൽ അകപ്പെട്ട് കഴിയുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങ് ആകേണ്ടതിന് വേണ്ടി കെയർ വയനാട് എന്ന പേരിൽ പരി.യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സഹായ പദ്ധതിയിലേക്ക് കോതമംഗലം വി. മാർ തോമ ചെറിയ പള്ളി ദുരിതാശ്വാസ സഹായധനം നൽകി.

പരി.യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങി. വികാരി. ജോസ് പരത്തുവയലിൽ ട്രസ്റ്റി ബേബി ആഞ്ഞിലിവേലിൽ എന്നിവർ തുക കൈമാറി. വി. കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സഹവികാരിമാരായ ഫാ. ഏലിയാസ് പൂ മറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ കൈക്കാരന്മാരായ സലിം ചെറിയാൻ മാലിയിൽ, എബി വർഗീസ് ചേലാട്ട്കളപ്പുര, പി.ഐ. ബേബി പാറേക്കര,ഡോ.റോയി എം. ജോർജ്ജ് മാലിയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ , ബാബു മാത്യു കൈപ്പിള്ളിൽ, കുര്യാക്കോസ് വർഗീസ് പുല്ലാന്തിക്കാടൻ, ഡോ. ബാലു ചാക്കോ കോച്ചാട്ട്, കെ.കെ. വർക്കി കൊല്ലംമാവുടി, റെനി വർഗീസ് പഴുക്കാളിൽ, ജെയിൽ കെ. പോൾ കട്ടങ്ങനാൽ,ഷാജി കെ.ഒ.കാരക്കാട്ടുപറമ്പിൽ, സി.കെ. ബാബു ചെറുപുറം, എ. വി. എൽദോ ആനച്ചിറ, ഷിജു പഴുക്കാളിൽ, വിൻസൻ്റ് പൈലി പാറയ്ക്കൽ, എന്നിവർ സന്നിഹിതരായിരുന്നു.

Check out our other content

Check out other tags:

Most Popular Articles