വയനാട് ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാഗങ്ങൾ

Keralaവയനാട് ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാഗങ്ങൾ

കൽപറ്റ: ചൂരൽമലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തിൽ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാടാകെ.

ഒരാഴ്ച പിന്നിടുമ്ബോഴും തെരച്ചിൽ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചിൽ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.

ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്ക്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂർത്തിയായത്.

Check out our other content

Check out other tags:

Most Popular Articles