വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി എല്‍കെജി വിദ്യാര്‍ത്ഥി മുഹമ്മദ് സായിം

Keralaവയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി എല്‍കെജി വിദ്യാര്‍ത്ഥി മുഹമ്മദ് സായിം

മൂവാറ്റുപുഴ: വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഇലാഹിയ പബ്ലിക് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി. പുതുക്കാടന്‍ മുഹമ്മദ് മുസാമ്മിലിന്റെയും മിസ്മിതയുടെയും മകന്‍ മുഹമ്മദ് സായിമാണ് വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ സമ്പാദ്യമായ കുടുക്കയിലെ തുക കൈമാറി മാതൃകയായത്.

സ്‌കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ പൊട്ടിച്ച സമ്പാദ്യപ്പെട്ടിയില്‍ 4,938 രൂപയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ച് അധ്യാപിക ക്ലാസ്സില്‍ കുട്ടികളോട് സംസാരിക്കുകയും, അവരെ ചേര്‍ത്ത് പിടിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്തതാണ് കുഞ്ഞു സായിമിന് പ്രചോദനമായത്.

ഒന്നര വര്‍ഷത്തെ തന്റെ ചെറിയ സമ്പാദ്യം വയനാട്ടിലെ എല്ലാം നഷ്ടമായ കൂട്ടുകാര്‍ക്ക് , കളിപ്പാട്ടങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, പുത്തനുടുപ്പുകള്‍ തുടങ്ങിയവ വാങ്ങാന്‍ ഉപയോഗിക്കണമെന്നാണ് സായിം എന്ന കൊച്ചു മിടുക്കന്റെ ആഗ്രഹം. സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ സലാം, ചെയര്‍മാന്‍ റഫീഖ് അലി, പ്രിന്‍സിപ്പല്‍ സുനില്‍ കൈമള്‍, വൈസ് പ്രിന്‍സിപ്പല്‍ അനുജി ബിജു, കെജി ഹെഡ് സന്ധ്യ പൈ, ക്ലാസ്സ് അധ്യാപിക സുമി എന്നിവര്‍ പങ്കെടുത്തു.

Check out our other content

Check out other tags:

Most Popular Articles