കന്നുകാലികൾക്ക് കുളമ്പ്-ചർമ്മമുഴ പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് തുടക്കമായി

Keralaകന്നുകാലികൾക്ക് കുളമ്പ്-ചർമ്മമുഴ പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് തുടക്കമായി

മൂവാറ്റുപുഴ : കന്നുകാലികൾക്ക് കുളമ്പ് രോഗത്തിനെതിരെയും ചർമ്മമുഴ രോഗത്തിനെതിരെയും ഉള്ള പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് തുടക്കമായി
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് കുളമ്പ് – ചർമ മുഴ രോഗങ്ങൾക്ക് എതിരെയുള്ള സൗജന്യ പ്രതിരോധ കുത്തിവെപ്പുകൾക്ക് ജില്ലയിൽ തുടക്കമായി .

മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് ഒപി ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് മനോജ് മൂത്തേടൻ കുളമ്പ് -ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവയ്പ് കളുടെ സംയുക്ത യജ്ഞത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ അഞ്ചാം ഘട്ടവും ചർമ്മമുഴ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടവുമാണ് തുടക്കം ആയത് എന്ന് എഡിസി പി ജില്ലാ കോഡിനേറ്റർ ഡോക്ടർ ബിജു ജെ
ചെമ്പരത്തി സ്വാഗതത്തിൽ അറിയിച്ചു.

ദൈനംദിന വാക്സിനേഷൻ വിവരങ്ങൾ ഭാരത് പശുധൻ എഎച്ച് ഡി പോർട്ടലിൽ രേഖപ്പെടുത്തുമെന്നും സെപ്റ്റംബർ 13 വരെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം നീണ്ടുനിൽക്കും എന്നും 1,18,090 കന്നുകാലികൾക്ക് മുപ്പത് ദിവസത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകും എന്നും കേന്ദ്ര ഏജൻസി നേരിട്ടും കൂടാതെ ജില്ലാ താലൂക്ക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും മോണിറ്ററിംഗ് നടത്തും എന്നും എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ജി സജികുമാർ അറിയിച്ചു.

മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള 157 സ്ക്വാർഡുകൾ ക്ഷീര കർഷകരുടെ വീടുകളിൽ എത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്സിനേഷൻ നൽകുമെന്നും ക്ഷീര കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ ഉദ്ഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ രാമകൃഷ്ണൻ , ബിനി ഷൈമോൻ, വൈസ് പ്രസിഡൻറ് അജി സാജു ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി പി ജോളി ,ബിജു കുര്യാക്കോസ്,ജിഷ ജിജോ കായനാട് ആപ്ക്കോസ് പ്രസിഡൻറ് ശ്രീജ ബിജു,
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ എസ് അനിൽകുമാർ ,
മാറാടി വെറ്ററിനറി സർജൻ ഡോക്ടർ ഷീന ജോസഫ് മൂവാറ്റുപുഴ ADCPതാലൂക്ക് കോഡിനേറ്റർ ഡോക്ടർ അജിത് കുമാർ എസ് എന്നിവർ പ്രസംഗിച്ചു.

രാജ്യത്തെ കാർഷിക മേഖലയ്ക്ക് പ്രതിവർഷം ഇരുപതിനായിരം കോടിയോളം സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗബാധയാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളിൽ നിന്ന് മറ്റു കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ വേഗത്തിൽ വൈറസ് പടരും. കറവപ്പശുക്കളുടെ പാൽ ഉൽപാദനം ഗണ്യമായി കുറയും മതിയായ ചികിത്സ നൽകിയില്ലെങ്കിൽ അനുബന്ധ അണുബാധകൾ പിടിപെട്ട് രോഗം ഗുരുതരമാകാം. രോഗത്തിൽ നിന്ന് രക്ഷപ്പെട്ട പശുക്കൾക്ക് പഴയ ഉല്പാദനവും പ്രത്യുൽപാദനക്ഷമതയും വീണ്ടെടുക്കാൻ ആകില്ല ആറുമാസത്തെ ഇടവേളകളിൽ നൽകുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെ മാത്രമേ കുളമ്പു രോഗത്തെ പൂർണമായും തടയാൻ ആകൂ

Check out our other content

Check out other tags:

Most Popular Articles