കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തിൽ ജില്ലയിലെ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുത്ത
കെ എം റഫീക്കിന് ഡീൻ കുര്യാക്കോസ് എം പി അവാർഡ് നൽകി .
മൂവാറ്റുപുഴ: ക്ഷീര കർഷിക മേഖലയിൽ തൻ്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മുളവൂർ കാട്ടക്കുടിയിൽ ഫാം ഉടമ കെ എം റഫീക്കിന് ജില്ലയിലെ മികച്ച ക്ഷീര കർഷക അവാർഡ്.
കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ക്ഷീര കർഷകനായിട്ടാണ് കെ എം റഫീക്കിനെ തെരഞ്ഞെടുത്തത്.
മൂവാറ്റുപുഴയിൽ നടന്ന കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് അഡ്വ.ഡീൻ കുര്യാക്കോസ് എം പി അവാർഡ് കെ എം റഫീക്കിന് സമ്മാനിച്ചു. 10 വർഷം മുമ്പ് 10 പശുവിൽ തുടങ്ങിയ ഫാമിൽ ഇന്ന് 40 ഓളം പശുക്കൾ ഉണ്ട്. ദിവസേന 400 ലിറ്റർ പാൽ വിതരണം ചെയ്ത് ക്ഷീരമേഖലയിൽ വിജയഗാഥ തീർത്തിരിക്കുകയാണ് യുവ ക്ഷീരകർഷകൻ
പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മുളവൂരിൽ ഫ്ലോർ മാറ്റ്,ഓട്ടോമാറ്റിക് ഡ്രിങ്കർ , ചാഫ് കട്ടർ, ഫാനുകൾ, കറവയന്ത്രം, ഫീഡ് സ്റ്റോർ ,പ്രഷർ വാഷർ തുടങ്ങി ആധുനിക സംവിധാനങ്ങളോടെ ആണു റഫീഖ് പശു ഫാം ഒരുക്കിയിരിക്കുന്നത്. പശുക്കൾക്ക് ആവശ്യമായ പുൽതോട്ടം, തുറന്ന തൊഴുത്താണെങ്കിലും തൊഴുത്തിലെ
ചൂട് കുറയ്ക്കാനായി ഫാൻ എന്നിവയൊക്കെ പശു വളർത്തലിനായി
ഒരുക്കി റഫീഖ് മറ്റ് കർഷകർക്കു മാതൃകയാകുകയാണ്.
ഒരു ദിവസത്തെ പാലുൽപ്പാദനം 400 ലീറ്റർ
പാൽ പാക്ക് ചെയ്ത് വീടുകളിൽ എത്തിച്ച് കൊടുക്കുമ്പോൾ ലിറ്ററിന് 60 രൂപ ഇടാക്കുന്നു. ഇതോടൊപ്പം മുളവൂർ പൊട്ടപ്പടിയിൽ ഔട്ട് ലൈറ്റുമുണ്ട്. ഇവിടെയും നിരവധി ആളുകളാണ് പാൽ വാങ്ങാൻ എത്തുന്നത്. മിൽമയിലും പാൽ അളക്കുന്നുണ്ട്. ഇതോടൊപ്പം പാൽ മോരായും തൈരായും നെയ്യായും ഔട്ട്ലെറ്റിൽ വിൽപന നടത്തുന്നുണ്ട്. ജോലിക്കാരോടൊപ്പം കുടുതൽ സമയവും തൊഴുത്തിൽ തന്നെ ഉണ്ടാകും റഫീഖ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ റഫീഖിന് സഹായത്തിനായി സഹോദരൻ ഫാറൂഖും ഭാര്യ ജസ്നയും കൂടെയുണ്ട്.
