“ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്ന്ശ്രീജിത്ത് പന്തളം “

Kerala"ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്ന്ശ്രീജിത്ത് പന്തളം "

കൊച്ചി : വയനാട് ദുരന്തത്തിൽ സർവവും നഷ്‌ടപ്പെട്ടവർക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകരുതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘപരിവാർ പ്രവർത്തകനും ബി.ജെ.പി.

മീഡിയ വിഭാഗം മുൻ കോ -കൺവീനറുമായ കുളനട ഞെട്ടൂർ അവിട്ടം ഹൗസിൽ ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

ദുരന്തബാധിതരെ സഹായിക്കേണ്ടവർ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളെ സഹായം ഏൽപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പോസ്റ്റ്. ഇതോടെ പന്തളം പൊലീസ് കേസെടുത്തിരിക്കുകയായിരുന്നു.

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 194 പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടെത്തുകയും നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.


Check out our other content

Check out other tags:

Most Popular Articles