മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ:

Keralaമൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ:

മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ മൂവാറ്റുപുഴ ആറിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞു. ഇതോടെ നഗരവാസികളുടെ സമാധാന ജീവിതത്തിന് കളംഒരുങ്ങി. വിവിധ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയ രണ്ട് ദിവസത്തെ ശക്തമായ മഴക്കാണ് ഇന്നലെ ശമനമായത്.

ആശങ്കയകറ്റി മൂവാറ്റുപുഴയാറിലെ ജലനിരപ്പു താഴ്ന്നുതുടങ്ങി. ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച ഇടവിട്ടുള്ള കനത്ത മഴ തുടർന്നതോടേയും മൂവാറ്റുപുഴയാറിലെ ജനനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ ചൊവ്വാഴ്ച രാവിലെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും, നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുയും ചെയ്തു.

കടാതി എൻ.എസ്.എസ് കരയോഗം, വാഴപ്പിള്ളി ജെ.ബി സ്‌കൂൾ, ടൗൺ യു.പി സ്‌കൂൾ, കുര്യൻമല കമ്മ്യുണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇതിൽ വാഴപ്പിള്ളി ജെ.ബി സ്‌കൂളിൽ 35 പേരും, ടൗൺ യു.പി സ്‌കൂളിൽ 3 പേരും, കടാതി എൻഎസ്എസ് ഹാളിൽ 17 പേരും, കുര്യൻമല കമ്മ്യുണിറ്റി ഹാളിൽ 4 പേരും ഉൾപ്പെടെ 89 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്.


അപകടനിലയിൽ ഉയർന്നിരുന്ന മൂവാറ്റുപുഴയാറിലെ ജലനിരപ്പും ഇന്നലെ രാവിലെയോടെ താഴ്ന്ന് തുടങ്ങി. താഴ്ന്ന പ്രദേശങ്ങളെ വെളളത്തിനടിയിലാക്കി മൂവാറ്റുപുഴയാറിൽ അപകട നിരപ്പിനും മുകളിലായി ജലനിരപ്പ് ഉയർന്നതോടെ മലങ്കരഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയായിരുന്നു. ഇതോടെ 12.97 ആയിരുന്ന ജലനിരപ്പ് 11.30 എന്ന നിലയിലേക്ക് താഴ്ന്നു. എം.എൽ.എയുടെയും, മറ്റ് ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്നാണ് മലങ്കര ഡാമിൽ നിന്ന് തുറന്നു വിട്ടിരുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.

ജലനിരപ്പ് താഴുകയും, മഴ വിട്ടുനിൽക്കുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. നഗരസഭ 24ാം വാർഡ് ആനിക്കകുടി കോളനിയെയാണ് വെള്ളക്കെട്ട രക്ഷമായി ബാധിച്ചത്. ഇരുപതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നഗരത്തിലെ ഇലാഹിയ കോളനി, കാളച്ചന്ത, എന്നിവിടങ്ങളിലും വെള്ളം കയറിയിരുന്നു.


Check out our other content

Check out other tags:

Most Popular Articles