മൂവാറ്റുപുഴ : വയനാട്ടിലെ ദുരന്തബാധിതർക്ക് ഗ്രന്ഥശാല പ്രവർത്തകരും കൈത്താങ്ങാകും താലൂക്കിലെ ഓരോ ഗ്രന്ഥശാലയും പരമാവധി തുക സമാഹരിച്ച് 15നകം താലൂക്ക് ലൈബ്രറി കൗൺസിലിൽ എത്തിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ ഗ്രന്ഥശാല പ്രവർത്തകർക്ക് അറിയിപ്പ് നൽകി.
സമാഹരിച്ച് തുക താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ മൂഖ്യ മന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്യം. കേരള ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചൂരൽമലയിലും മുണ്ടകൈയിലും ഉറങ്ങികിടന്നവരുടെ മുകളിലൂടെ മരണത്തിന്റെ സംഹാരശബ്ദവുമായി വന്ന ഉരുൾപൊട്ടൽ അനേകം പേരുടെ ജീവനാണെടുത്തത്. രൗദ്രഭാവം പൂണ്ട പ്രകൃതിയുടെ താണ്ടവത്തിൽ സകലതും നഷ്ടപ്പെട്ട് ജീവനുവേണ്ടി കേഴുന്നവരുടെ വേദന വിങ്ങിയ കാഴ്ച കേരളത്തെ സങ്കടകടലിലാക്കിയിരിക്കുകയാണ്.
വയനാടിന്റെ കരച്ചിലിൽ നമുക്ക് പങ്കുചേരാം. ദുരന്ത ഭൂമിയെ കൈപിടിച്ചുയർത്തുവാൻ അക്ഷര സ്നേഹികളായ ഗ്രന്ഥശാല പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
കടപ്പാട് :നെൽസൺ പനയ്ക്കൽ മൂവാറ്റുപുഴ

